ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായ ദുബായിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ ഇൻഷുറൻസ് സേവന സൗകര്യം ഒരുക്കി ജനം ടിവിയും. യുഎഇ-യിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് സേവനദാതാക്കളായ ഓറിയൻറ് ഇൻഷുറൻസുമായി ചേർന്നാണ് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നത്.
ദുബായ് കൂടാതെ യുഎഇ-യുടെ വടക്കൻ എമിറേറ്റുകളായ ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉം അൽ ഖുഐൻ എന്നിവിടങ്ങളിലുള്ള പ്രവാസികൾക്ക് ജനം ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇൻഷുറൻസ് സേവനത്തിന് അപേക്ഷിക്കാം. janamtv.com/orient-insurance എന്ന വെബ്സൈറ്റ് ലിങ്ക് വഴിയാണ് ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഓൺലൈനായിത്തന്നെ പണവും അടക്കാനാവും. സേവനം സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്.
ഉപഭോക്താവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ സേവനദാതാക്കളായ ഓറിയന്റ് ഇൻഷുറൻസ് കമ്പനി നേരിട്ട് ബന്ധപ്പെടും. യു എ ഇ ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങൾ ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാത്രമാണ് ഇതെന്ന് സേവനദാതാക്കളായ ഓറിയന്റ് ഇൻഷുറൻസ് അറിയിച്ചു. ഇൻഷുറൻസ് സേവനം സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും ഓറിയൻറ് ഇൻഷുറൻസ് കമ്പനിയാണ് ചെയ്യുന്നത്. അപേക്ഷകരുടെ അർഹത സംബന്ധിച്ച കാര്യങ്ങളിലുള്ള അന്തിമ തീരുമാനവും ഓറിയൻറ് ഇൻഷുറൻസ് കമ്പനിയുടേത് മാത്രമായിരിക്കും.
ഉപഭോക്താവിന്റെ എമിരേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചാവും ഇൻഷുറൻസ് സേവനം ലഭ്യമാവുക. അതുകൊണ്ടുതന്നെ പ്രത്യേക ഇൻഷുറൻസ് കാർഡ് വേണ്ടതില്ല.