വാഷിംഗ്ടൺ : ഭീകരസംഘടനയായ ഐ എസിൽ ചേരാൻ സിറിയയിലേയ്ക്ക് പോയ യുവതിയെ യു എസിൽ തിരികെ എത്താനുള്ള ആഗ്രഹം നടക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.അലബാമ സ്വദേശിയായ ഹുഡ മുത്താന എന്ന 24 കാരിയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന് ട്രമ്പ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയ്ക്ക് നിർദേശം നൽകി.
മൂന്ന് വർഷം മുൻപാണ് മുത്താന ഭീകരവാദം വളർത്താനായി ഐ എസിലേയ്ക്ക് പോയത്.തുർക്കിയിൽ സർവകലാശാല നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്നായിരുന്നു മാതാപിതാക്കളെ അറിയിച്ചത്.
നേരത്തെ പ്രസവത്തിനായി ബ്രിട്ടനിലേയ്ക്ക് തിരികെ എത്തണമെന്ന് പറഞ്ഞ യുവതിയെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും ബ്രിട്ടനും തടഞ്ഞിരുന്നു.ഐ എസിൽ ചേർന്നവർ കൊല്ലപ്പെടുന്നതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് ചേർന്നവർ തിരികെ എത്താൻ അനുമതി തേടി സ്വന്തം രാജ്യങ്ങളെ സമീപിക്കുന്നത്.