Kuwait

കാസര്‍ഗോഡ് ഇരട്ടകൊലപാതകം പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രേമചന്ദ്രന്‍ എം.പി.

കുവൈറ്റ് സിറ്റി :  ബിജെപിയെ ശക്തിപ്പെടുത്തിക്കൊണ്ട് കോണ്ഗ്രസിനെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷ സമൂഹത്തിന്റെ പിന്‍ബലത്തോടെ എക്കാലവും അധികാരത്തില്‍ തുടരാം എന്ന തന്ത്രമാണ് കേരളത്തില്‍ സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടകൊലപാതകം ആസൂത്രിതമെന്നും പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. സവര്‍ണ്ണ അവര്‍ണ്ണ വിഭാഗീയത സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്്ട്രീയ മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്നു. ഹൈന്ദവ വികാരം കേരളത്തില്‍ വളര്‍ത്തി ബിജെപിക്ക് പത്ത് വോട്ട് പോയാല്‍ 7 വോട്ട് യുഡിഎഫിന്റെയും 3 വോട്ട് എല്‍.ഡി.എഫിന്റേയും പോകുമെന്നാണ് സിപിഎമ്മിന്റെ കണക്ക്. തന്ത്രപരമായ രാഷ്്ട്രീയ അടവാണ് സിപിഎം സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് മുക്ത കേരളമെന്ന മുദ്രാവാക്യമാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ കേരളത്തില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ഇതിലൂടെ ന്യൂനപക്ഷ സമൂഹത്തിന്റെ പിന്‍ബലത്തോടുകൂടി എക്കാലവും കേരളത്തില്‍ അധികാരത്തില്‍ തുടരാനുള്ള രാഷ്്ട്രീയ തന്ത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി 20ല്‍ 20 സീറ്റും നേടാനുള്ള രാഷ്്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തി 1000 ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ 29ഓളം രാഷ്്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതില്‍ പകുതിയിലധികം കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎം നേതൃത്വമാണ്. കേരളത്തില്‍ സിപിഎം ഉള്‍പ്പെട്ടിട്ടുള്ള രാഷ്്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെയുള്ള ആസൂത്രീത കൊലപാതകങ്ങള്‍ നടക്കില്ല. കാസര്‍ഗോഡ് ഇരട്ടകൊലപാതകം ആസൂത്രിത കൊലപാതകമാണെന്നും പാര്‍ട്ടിനേതൃത്വത്തിന്റെ ്അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

19 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close