മീററ്റ്: ആയുധധാരികളായ മോഷ്ടാക്കൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 3 കോടിയോളം രൂപയുടെ സ്വർണം കവർന്നു. കേരളം ആസ്ഥാനമായുള്ള സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിന്റെ ഉത്തർപ്രദേശ് മീററ്റ് ശാഖയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ജീവനക്കാരുടെ മൊഴിയനുസരിച്ച് ഏകദേശം 15 കിലോയ്ക്കടുത്ത് സ്വർണം മോഷണം പോയിട്ടുണ്ട്. ഇത് 3 കോടിയോളം രൂപ വില മതിക്കുന്നതാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും മീററ്റ് എസ്പി നാരായൺ സിംഗ് പറഞ്ഞു.