പാലക്കാട്: കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സിവി ആനന്ദബോസ് ബിജെപിയിൽ ചേർന്നു. പാലക്കാട് നടന്ന പേജ് പ്രമുഖൻമാരുടെ സമ്മേളനത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് ഷാളണിയിച്ച് സ്വാഗതം ചെയ്തത്.
ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് നേരത്തേ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഐഎഎസ് അക്കാദമിയിൽ ഫെലോയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, വൈസ് ചാൻസലർ പദവികളും വഹിച്ചിരുന്നു. നാലു തവണ യുഎന്നിന്റെ ബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് നേടി.
നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സി.വി ആനന്ദബോസിന് പുറമെ കോൺഗ്രസ്സ് നേതാവ് കാളിദാസനും ബിജെപിയിൽ ചേർന്നു.