ന്യൂഡൽഹി: ഇന്ത്യയിലേക്ക് ലോകം ആകാംക്ഷയോടെ നോക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് റിപ്പോർട്ട്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ അടുത്ത ദശാബ്ദത്തിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകുമെന്നും പ്രവചനം.
2028 ഓടെ മികച്ച വളർച്ച നേടുന്ന 10 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നത്. 2019-2028 കാലഘട്ടത്തിൽ ഇന്ത്യ ശരാശരി 6.5 ശതമാനം വളർച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ തൊട്ടടുത്ത ഏഷ്യൻ എതിരാളിയായ ചൈനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും റിപ്പോർട്ടിൽ പറയുന്നു. 5.1 ശതമാനമായിരിക്കും ചൈനയുടെ വളർച്ചാ നിരക്ക്. ആഭ്യന്തര വളർച്ച നിരക്ക് (ജിഡിപി), വ്യവസായിക നിക്ഷേപം, വ്യവസായ അനുകൂല അന്തരീക്ഷം തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2015 ന് ശേഷം ഇന്ത്യയിൽ നിലവിൽ വന്ന വിദ്യാഭ്യാസ നയങ്ങളും തൊഴിൽ മേഖലയിലെ പരിഷ്കരണങ്ങളുമാണ് സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് ഉണർവായത്.
വരുന്ന 10 വർഷം സാമ്പത്തിക പ്രതിസന്ധികൾ ഒന്നും ഇന്ത്യയെ ബാധിക്കില്ലെന്നും രാജ്യം വളർന്നു വരുന്ന ലോക ശക്തിയാണെന്നും റിപ്പോർട്ട് പറയുന്നു. 2020 ഓടെ ഇന്ത്യ ലോകത്തെ എറ്റവും വലിയ വ്യാപാര വിപണിയാകുമെന്നും കണക്കുകൾ പറയുന്നു.
In our new #EM ranking, we rank our forecast fastest-growing #emergingmarkets up to 2028, based on analysis of the key drivers of capital deepening and total factor productivity growth. #India, #Philippines, #Indonesia, and #China top the league: https://t.co/lTLdUXf0TI pic.twitter.com/uDBLOl6Rb7
— Oxford Economics (@OxfordEconomics) February 22, 2019