ആലപ്പുഴ: എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി. എന്‍എസ്എസിനെ അനുനയിപ്പിക്കേണ്ട കാര്യം എല്‍ഡിഎഫിനില്ല. എന്‍എസ്എസിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്ക് ഒരു പ്രശ്നവുമുണ്ടാകുന്നില്ല. എന്‍എസ്എസിന്റെ മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും മാടമ്പികളുടെ പിന്നാലെ പോകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ എസ് എസുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന കോടിയേരിയുടെ വാദം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളിയിരുന്നു.
ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്കില്ല.പലതവണ മുഖ്യമന്ത്രിയോടും,കോടിയേരിയോടും അഭ്യര്‍ത്ഥന നടത്തിയിരുന്നു.എന്നാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല.
വിശ്വാസം സംരക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തില്‍ സിപിഎമ്മുമായും,സര്‍ക്കാരുമായും യാതൊരു ചര്‍ച്ചയ്ക്കുമില്ല. വിധി എന്തായാലും അത് അംഗീകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.