ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിനായി നയതന്ത്രവും അല്ലാതുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മാത്രം നീണ്ടു നില്ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ ശക്തമായ പോരാട്ടമാണുണ്ടാകുകയെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ഗ്ളോബല്‍ സമ്മിറ്റ് സമ്മേളനത്തിലാണ് ജെയ്റ്റ്ലിയുടെ പ്രതികരണം.
പാകിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടനകള്‍ ഏറ്റെടുത്തെങ്കിലും അവര്‍ക്കെതിരെ പാകിസ്ഥാന് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികള്‍ പാകിസ്ഥാനില്‍ തന്നെയാണ് ഉള്ളത്. ആക്രമണം നടത്തിയത് തങ്ങള്‍ തന്നാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത് കുറ്റസമ്മതമാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.