കാസര്‍കോട്: കല്ല്യാട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും സന്ദര്‍ശിക്കാനെത്തിയ നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. കരുണാകരന് എം.പി, കെ.കുഞ്ഞിരാമന് എംഎല്‍എ, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് തുടങ്ങിയവരായിരുന്നു കല്ല്യാട്ട് തകര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും സന്ദര്‍ശിക്കാനെത്തിയത്. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയ ഭാഗത്ത് നിന്നും കുറച്ചകലെമാത്രമാണ് കൊല്ലപ്പെട്ട ശരത്ലാലിന്റേയും കൃപേഷിന്റേയും വീട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേയ്ക്ക് സിപിഎം നേതാക്കള്‍ വരേണ്ടെന്നാണ് സിപിഎം നിലപാട്.
വലിയ പ്രതിഷേധമാണ് കേണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത്് നിന്നും ഉണ്ടായത്. കരുണാകരന് എംപി ക്ക് നേരെ തിരിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രദേശത്ത് സിപിഎം നേതാക്കള്‍ വരേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. പ്രദേശവാസികള്‍ എംപിക്ക് നേരെ മുദ്രാവാക്യം മുഴക്കി. പോലീസ് ഇടപെട്ട് ഇവരെ ഇവിടുന്ന് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ വീടുകള്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടിരുന്നു. ഇവരുടെ വീടുകളും സിപിഎം സംഘം സന്ദര്‍ശിച്ചു.