ഗുവാഹട്ടി: ആസാം വിഷമദ്യ ദുരന്തത്തിൽ മരണനിരക്ക് ഉയരുന്നു. 93 പേർ മരിച്ച ദുരന്തത്തിൽ ഇനിയും മരണങ്ങളുണ്ടായേക്കാമെന്ന് സൂചന. ആസാമിലെ ഗോലാഘട്ട്, ജോർഹട്ട് ജില്ലകളിലായിരുന്നു മരണങ്ങളിലധികവും.
ആസാമിലെ ഗോലഘട്ടിലെ ഒരു വ്യാജമദ്യ വിൽപ്പനക്കാരനിൽ നിന്നും മദ്യം വാങ്ങി കഴിച്ച നൂറിലധികം ആളുകൾ ഇപ്പോഴും ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് എക്സൈസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു.