കുവൈറ്റ് സിറ്റി : പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ പാസ്കോസ് കുവൈറ്റ് ചാപ്റ്ററിന്റെ 21-ാം വാര്‍ഷികം ‘പാസ്കോസ് ആന്വലെ 2019’ എന്ന പേരില്‍ ആഘോഷിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് പി അയ്യര്‍ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് കമല്‍ രാധാകൃഷ്ണന് അധ്യക്ഷന്‍ ആയിരുന്ന ചടങ്ങില്‍ സെക്രട്ടറി ജോബിന്‍സ് ജോണ്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. പാസ്കോസ് അംഗങ്ങള്‍ അണിയിച്ചൊരുക്കിയ ലഘു നാടകമായ ‘ജയ് ഹോ പാസ്കോസ്’ ഏവരുടെയും പ്രശംസ നേടി. കുട്ടികള്‍ക്കായുള്ള ‘പാസ്ക്വിസ്’ മെഗാ ഫൈനല്‍, പ്രസംഗ മത്സരം, ഗാനമേള, കേളി വാദ്യകലാപീഠം അവതരിപ്പിക്കുന്ന ചെണ്ടമേളം എന്നിവ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. അഡ്വ. സുബിന് അറയ്ക്കല്‍, ജോര്‍ജ്ജ് കാഞ്ഞമല, റിനു ജോര്‍ജ്ജ് എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാര്‍ ആയിരുന്നു.