കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് അബ്ദുറഹിമാന് (പ്രസിഡന്റ്), അനസ് അഹ്മദ് കരുവന്തിരുത്തി (ജനറല്‍ സെക്രട്ടറി), അബ്ദുറഷീദ് എറവറാംകുന്ന്(ട്രഷറര്‍). മറ്റു ഭാരവാഹികള്‍ : ആരിഫ് പുളിക്കല്‍ (വൈസ് പ്രസിഡന്റ്), കെ.അമാനുള്ള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം (ദഅ്വ), കുഞ്ഞിമുഹമ്മദ് (പബ്ലിക്കേഷന്‍), അബ്ദുല്‍ അസീസ്.സി.കെ (ഖ്യു.എച്ച്.എല്‍.എസ്), അംജദ് കെ.സി (വെളിച്ചം ഖുര്‍ആന്‍ പരീക്ഷ). ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന് ഓഫീസര്‍മാരായ സിദ്ധീഖ് മദനി, അയ്യൂബ് ഖാന് മാങ്കാവ് എന്നിവര്‍ നിയന്ത്രിച്ചു.