കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ വനിതാ വിഭാഗമായ സ്ത്രീശക്തി, സാല്‍മിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്ത്രീശക്തി കുവൈറ്റ് പ്രസിഡന്റ് ശ്രീകല ദിലീപ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
രാധികാ രാജേന്ദ്രന് (പ്രസിഡന്റ്), ആതിര സുകേഷ് (സെക്രട്ടറി), സുജാ മോഹന്‍ (ട്രഷറര്‍), ശ്രീവിദ്യ വേണു (വൈസ് പ്രസിഡന്റ്), ഡോ.വിദ്യാരഞ്ജിത് (ജോയിന്റ് സെക്രട്ടറി), രാജശ്രീ ഉദയ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ചന്ദ്രിക രവികുമാര്‍, ശ്രീകല ദിലീപ്, ശ്രീവിദ്യ വേണു എന്നിവരെ സെന്‍ട്രല്‍ സ്ത്രീശക്തി കമ്മിറ്റി അംഗങ്ങളായി യോഗം നാമ നിര്‍ദ്ദേശം ചെയ്തു.
സുനിത പത്മകൃഷ്ണന്, സന്ധ്യ രഞ്ജിത്, രശ്മി നവീന്‍, രശ്മി അജയ്, ശ്രീവിദ്യ ദിലീപ്, രാജശ്രീ കൃഷ്ണകുമാര്‍, ശ്രീല രവിപ്രസാദ്, ബിനി, സജിത മധു എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികള്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.