കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഏഴാമത് ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഫഹാഹീല്‍ സോണ്‍ വൈസ് പ്രസിഡന്റ് സാബു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഓമനക്കുട്ടന് കെ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. കുവൈറ്റിലെ അറിയപ്പെടുന്ന പ്രഭാഷകനും ഭവന്‍സ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ സുരേഷ് വി ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
അനുസ്മരണത്തോടു അനുബന്ധിച്ചു പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഫോക്ക് ഉപദേശക സമിതി അംഗം അനില്‍ കേളോത്ത്, ഫോക് ട്രെഷറര്‍ വിനോജ് കുമാര്‍, മെമ്പര്‍ഷിപ് സെക്രട്ടറി ശ്രീഷിന് എം വി, ചാരിറ്റി സെക്രട്ടറി ഉദയ രാജ്, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ് ബാലവേദി സെക്രട്ടറി അല്‍ക്ക ഓമനക്കുട്ടന് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് സെക്രട്ടറി ഷാജി കൊഴുക്ക നന്ദിയും രേഖപ്പെടുത്തി. മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഫോക്കിന്റെ മൂന്ന് മേഖലകളില്‍ നിന്നും ഇരുന്നൂറോളം പേര് പങ്കെടുത്തു.