കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പാരിഷത് ഫര്‍വ്വാനിയ ഏരിയാ കമ്മറ്റി പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ചു. ഫര്‍വ്വാനിയയില്‍ സോപാനം ഹാളില്‍ ജയശങ്കറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബിക ടീച്ചര്‍ ബിപിപി സംഘടനാ സെക്രട്ടറി പി.വി വിജയരാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ബിപിപി ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്ത്, അജികുമാര്‍ ആലപുരം, സേവാദര്‍ശന്‍ ഏരിയ പ്രസിഡന്റ മണി എന്നിവര്‍ സന്നിഹിതരായിരുന്നു. ഏരിയാ സെക്രട്ടറി രതിഷ് സ്വാഗതവും രാജേഷ് ആര്.ജെ. നന്ദി പ്രകാശനവും ചെയ്തു. വീരമൃത്യ വരിച്ച ധീര ജവാന്മാരുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ യോഗം അവസാനിച്ചു.