കുവൈറ്റ് സിറ്റി : കുവൈറ്റ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ രണ്ടാം വാര്‍ഷികം സൂം2019 ആഘോഷിച്ചു. അബ്ബാസിയ സെന്റര്‍ സ്കൂള്‍ അങ്കണത്തില്‍ വൈകുന്നേരം ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷംസു താമരക്കുളം അധ്യക്ഷതവഹിച്ചു. എം.കെ.പ്രേമചന്ദ്രന് എം.പി. മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുമ്മേല്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹ്യപ്രവര്‍ത്തക ഷൈനി ഫ്രാങ്കിനെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ എമ്പസി പ്രതിനിധി നാരായണന്, നാസര്‍ പട്ടാമ്പി, ആയൂബ് കേച്ചേരി, ദിലി പാലക്കാട്, വിപിന്‍ കലാഭവന്‍ ജനറല്‍ സെക്രട്ടറി, അനീസ് ട്രഷറര്‍ എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വിജോ പി തോമസ് നന്ദി അറിയിച്ചു. തുടര്‍ന്ന് ഷിന്റോ ചാലക്കുടി, സുധീര്‍ പറവൂര്‍, രശ്മി അനില്‍, റെജി, എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.