കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജഹ്റയില്‍ സംഘടിപ്പിച്ച മര്‍ഹ 2019 ശ്രദ്ധേയമായി. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ മത്സരങ്ങള്‍ക്ക് മാറ്റുകൂട്ടി. പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ വെച്ച് സംഘടിപ്പിച്ച ജുമുഅ നമസ്കാരത്തിനും ഖുതുബയ്ക്കും സയ്യിദ് അബ്ദുറഹ്മാന് നേതൃത്വം നല്കി. ശൈഖ് മുഹമ്മദ് നഖ്വി മുഖ്യാതിഥിയായിരുന്നു. ഡോ. മിര്‍ഷാദ് കണ്ണൂര്‍ ആരോഗ്യ ബോധവല്കരണ ക്ലാസെടുത്തു. ഐ.ഐ.സി കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, മുഹമ്മദ് കുട്ടി, അന്‍വര്‍ സാദത്ത്, ഫിറോസ് ചുങ്കത്തറ, യൂനുസ് സലീം, മുഹമ്മദ് ബേബി, അയ്യൂബ് ഖാന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.