കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന് എംപിയെ സന്ദര്‍ശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ എം.പിയുമായി ചര്‍ച്ചചെയ്തു. ബന്ധപ്പെട്ട മന്ത്രാലയ അധികൃതരുടേയും എംബസി ഉദ്യോഗസ്ഥരുടേയും ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എല്ലാവിധ സഹായവും പ്രേമചന്ദ്രന് എംപി ഉറപ്പുനല്‍കി. ലോക കേരള സഭാംഗവും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രജിസ്ട്രേഡ് അസോസിയേഷന്(ഫിറ) കുവൈറ്റ് കണ്‍വീനറുമായ ബാബു ഫ്രാന്‍സിസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. വിവിധ സംഘടന പ്രതിനിധികളായ സലീം രാജ്, ജീവ്സ്എരിത്തേരി, ജേക്കബ്ബ് ചണ്ണപ്പെട്ട, ജെയിംസ് പൂയപ്പള്ളി, ജോര്‍ജ് വൈരമണ്, അഡ്വ: ലാജി ജേക്കബ്ബ്, ജോയ് കരവാളൂര്‍, മനോജ് മാത്യൂ, അലക്സ് മാത്യൂ, സുബു തോമസ്, അലക്സ് കുട്ടി പനവേലില്‍, തമ്പി ലൂക്കോസ്, ജിജു മേതല എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.