കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലയിലെ മണിവേലിക്കടവ് നിവാസികളായ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വനിതാ തയ്യല്‍ പരിശീലനകേന്ദ്രം വേള്‍ഡ് മലയാളി ഫെഡറേഷന് കുവൈറ്റ് ചാപ്റ്ററിന്റെ സ്പോണ്സര്ഷിപ്പില് ആരംഭിക്കുന്നു. ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ തുടങ്ങാനിരിക്കുന്ന പരിശീലനകേന്ദ്രത്തിന് ആവശ്യമായ പ്രാരംഭ തുക ഡബ്ലിയു എം എഫ് ഗ്ലോബല്‍ പേട്രന്മാരില് ഒരാളായ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ എന്‍ കെ പ്രേമചന്ദ്രന് എംപി, കുവൈറ്റ് യൂണിറ്റ് പ്രസിഡണ്ട് ടോം ജേക്കബില്‍ നിന്നും ഏറ്റുവാങ്ങി ഗ്ലോബല്‍ ചാരിറ്റി കോഡിനേറ്റര്‍ എസ്.എസ് സുനിലിന് കൈമാറി. പ്രസിഡന്റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മാത്യു അരീപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. എസ്.എസ് സുനില്‍, വൈസ് പ്രസിഡന്റ് ജയ്സണ്‍ കാളിയാനില്‍, ടോം തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ത്തോമാ സഭയുടെ മിഷന് സെന്ററുമായി സഹകരിച്ചാണ് വേള്‍ഡ് മലയാളി ഫെഡറേഷന് കുവൈറ്റ് ചാപ്റ്റര്‍ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.