ചടങ്ങിൽ കാശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച 44 ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു കൊണ്ടാണ് ജ്വാല 2019ന് തുടക്കമായത്.ചടങ്ങിൽ മലയാള സിനിമാ സീരിയൽ താരം സേതുലക്ഷ്മി , കാരുണ്യ പ്രവർത്തക ഡോ: ഉമാ പ്രേമൻ,പ്രവാസി സിനിമാ നാടക താരം ബിന്നി ടോം, മാധ്യമപ്രവർത്തകൻ ചന്ദ്രസേനൻ , സിനിമാ സംവിധായകനും നിർമ്മാതാവുമായ ബാഷ് മുഹമ്മദ് കേരളാ സോഷ്യൽ സെന്റർ ഓഫീസ് സെക്രട്ടറി ദേവദാസൻ എന്നിവരെ ആദരിച്ചു. മകനുള്ള ചികിത്സാ ധനസഹായം സേതുലക്ഷ്മിക്ക് ഫിലിം ഇവന്റ് അംഗങ്ങൾ കൈമാറി.അബുദാബി കേരള സോഷ്യൽ സെന്റർ നാടകോത്സവത്തിൽ മികച്ച ബാല നടനായ മുഹമ്മദ് മുസ്തഫ ,അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വകുപ്പിന്റെ ഫോട്ടോഗ്രാഫി മത്സരത്തിൽ അവാർഡ് നേടിയ ടോബിൻ ടോം എന്നിവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. റസാഖ് തിരുവത്രയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംവിധാനം ചെയ്തത് ഹനീഫ് കുമരെല്ലൂർ റെഡക്സ് മീഡിയയാണ്.100 ൽ പരം പ്രതിഭകൾ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. ഫിലിം ഇവന്റ് ജനറൽ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷർ ഉമ്മർനാലകത്ത് നന്ദിയും രേഖപെടുത്തി.