കുവൈറ്റ് സിറ്റി . കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ ഘടകം സ്നേഹ സംഗമം 2019 എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. കബദിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം സെൻട്രൽ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ഉത്ഘാടനം ചെയ്തു. വെൽഫെയർ കൺവീനർ അഷ്റഫ് കാളത്തോട്, ജനറൽ സെക്രട്ടറി സിറാജ് കല്ലട എന്നിവർ ആശംസകൾ അർപ്പിച്ചു. കലാകായിക സൗഹൃദ മത്സരങ്ങൾ വിവിധ കലാപരിപാടികളും അരങ്ങേറി. വിനോദ പരിപാടികൾക്ക് അസ്ലം വടകര, ഗഫൂർ താമരശ്ശേരി, റാഫി നന്തി, മുസ്തഫ ചങ്ങരംകുളം, സുധീർ വർക്കല, അസീസ് കോട്ടയം, നൗഷാദ് കണ്ണൂർ, ഷമീർ പന്തളം, റിയാസ് ഇടുക്കി എന്നിവരും വനിതാ വിഭാഗത്തിന്റെ പരിപാടികൾക്ക് നസീം അസീസ്, നാദിയ ശിഹാബ്, സീനത്ത് അലി, പർവീസ്, റാഷിദ സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് കിഫ് കേരളാ പ്രസിഡന്റ് ശിഹാബുദ്ദീൻ പാലപ്പെട്ടി, ഐ എസ് എഫ് വൈസ് പ്രസിഡന്റ് തായിഫ് അഹമദ്, കിഫ് സെക്രട്ടറി സൈഫുദ്ദീൻ എന്നിവർ സമ്മാനദാനം നൽകി. പരിപാടിയിൽ സോഷ്യൽ ഫോറം കേരളാ ഘടകം പ്രസിഡന്റ് സക്കരിയ ഇരിട്ടി അദ്ധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സഫീർ പൂന്തുറ സ്വാഗതവും സയ്യിദ് ബുഹാരി തങ്ങൾ നന്ദിയും പറഞ്ഞു.