ന്യൂഡൽഹി : ഇന്ത്യയുടെ ധീരനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ താങ്കൾ രാജ്യത്തിന്റെ അഭിമാനമാണ് , നമ്മുടെ സൈന്യം 130 കോടി ഇന്ത്യൻ ജനതയുടെ പ്രചോദനവും ,വന്ദേമാതരം ‘ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കന്യാകുമാരിയിൽ ഇന്ന് നടന്ന ചടങ്ങിലും അദ്ദേഹം അഭിനന്ദിന് ആദരമർപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ വാഗ അതിർത്തിയിലെത്തിച്ച അഭിനന്ദനെ ഏറെ വൈകി 9 മണീയോടെയാണ് ഇന്ത്യൻ സംഘത്തിനു കൈമാറിയത്.
ഇന്ത്യയിൽ വ്യോമാക്രമണം നടത്താനെത്തിയ എഫ് 16 പോർ വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളാണ് .ഇവയിൽ ഒരു വിമാനം പറത്തിയത് അഭിനന്ദനാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.ബുധനാഴ്ച്ച രാവിലെ 8.45 നാണ് പാക് ഗ്രാമമായ ഹോറയിൽ ഇന്ത്യൻ വിമാനം തകർന്നു വീണത്. വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട അഭിനന്ദൻ പാക് അധിനിവേശ കശ്മീരിൽ വച്ചാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.
Welcome Home Wing Commander Abhinandan!
The nation is proud of your exemplary courage.
Our armed forces are an inspiration for 130 crore Indians.
Vande Mataram!
— Narendra Modi (@narendramodi) March 1, 2019