Kuwait

കുവൈറ്റില്‍ പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ ലോക കേരള സഭ സമ്മേളനത്തിൽ സമർപ്പിച്ചു

കുവൈറ്റ് സിറ്റി – കുവൈറ്റില്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ലോക കേരള സഭയുടെ പശ്ചിമേഷ്യ സമ്മേളനത്തിൽ രേഖാമൂലം സമർപ്പിച്ചു. സമ്മേളനത്തിന് മുന്പായി പ്രവാസി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി കുവൈറ്റിൽ സംഘടിപ്പിച്ച  പൊതു ചർച്ച സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ ഉയർന്നു വന്ന വിഷയങ്ങളാണ്  ഓവർസീസ് എൻ സി പി പ്രസിഡണ്ടും ലോകകേരള സഭാ അംഗമായ ബാബു ഫ്രാൻസിസ്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് സമര്‍പ്പിച്ചത്.
പ്രവാസി സംഘടനകളെ ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽനിന്ന് ഒഴിവാക്കല്‍, ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നങ്ങള്‍, സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് തുടങ്ങിയ വിവിധ വിഷയങ്ങൾ സഭയിൽ സമർപ്പിച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോക കേരള സഭയുടെ 7 സ്റ്റാൻഡിങ് കമ്മിറ്റികൾ സമർപ്പിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ശുപാർശകളിൽ പത്തെണ്ണമാണ്  അടിയന്തിരമായി നടപ്പിലാക്കുന്നതെന്ന് സർക്കാർ സമ്മേളനത്തിൽ അറിയിച്ചു

9 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close