കുവൈറ്റ് സിറ്റി – എൻ. എസ്സ് എസ്സ് കുവൈറ്റ്, ഫഹഹീൽ കരയോഗം “തത്ത്വമസി-2019” എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഫഹഹീൽ ഗ്യാലക്സി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര സൈനികര്‍ക്ക് കരയോഗാംഗങ്ങള്‍ ചടങ്ങില്‍ പ്രണാമം അര്‍പ്പിച്ചു.
വൈസ് പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനീഷ് സ്വാഗതവും പറഞ്ഞു. ജനറൽ സെക്രട്ടറി സജിത് സി നായർ, ട്രെഷറർ ശ്രീ ഹരികുമാർ, കോർഡിനേറ്റർ എസ്സ് ഓമനക്കുട്ടൻ നൂറനാട്, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, കരയോഗം വനിതാ കോർഡിനേറ്റർ ശാന്തി അനിൽ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു. തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. എൻ എസ്സ് എസ്സ് കുവൈററിന്റെ വിവിധ കരയോഗ ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. കെ ആർ നന്പ്യാര് നന്ദി രേഖപ്പെടുത്തി.