അഗസ്റ്റ വെസ്റ്റ്ലാന്റ് കേസ്: രാജീവ് സക്സേന കോടതിയില്‍ മൊഴി നല്‍കും

ഡല്‍ഹി: അഗസ്റ്റ് വെസ്റ്റ്ലാന്റ് കേസില്‍ മാപ്പ് സാക്ഷിയായിമാറിയ രാജീവ് സക്സേന പട്യാല അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയില്‍ മൊഴി നല്‍കും.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന രാജീവ് സക്സേനയുടെ അഭ്യര്‍ത്ഥന ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചിരുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ കൂട്ടുപ്രതികളില്‍ ഒരാളാണ് രാജീവ് സക്സേന. ഇയാളെ കഴിഞ്ഞയാഴ്ചയാണ് ദുബായിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയത്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിങ്ങ്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് സക്സേന. ഹെലികോപ്റ്റര്‍ ഇടപാടിന്റെ മറവില്‍ പല വിദേശ കമ്പനികളുടെയും കള്ളപ്പണം വെളുപ്പിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടെത്തിയിരിക്കുന്നത്.
വിവിഐപി ആവശ്യങ്ങള്‍ക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്പ്ടറുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഉടമസ്ഥരായ ഫിന് മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കായി 423 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..