റോബര്‍ട്ട് വാദ്രയുടെ അറസ്റ്റ്: ഈ മാസം 19 വരെ കോടതി തടഞ്ഞു

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഡല്‍ഹി പട്യാല കോടതിയുടെ ഉത്തരവ്. കേസിലെ രേഖകള്‍ മുഴുവന്‍ ആവശ്യപ്പെട്ട് വാദ്ര കോടതിയെ സമീപിച്ചിരുന്നു. ഇതിന് എന്‍ഫോഴ്സ്മെന്റ് 5 ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസ് ഇഴക്കാനുള്ള നീക്കമാണ് വാദ്ര നടത്തുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന് വാദിച്ചിരുന്നു.
ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.രാജസ്ഥാനിലെ ബിക്കാനീറിലെ കൊയ്ലാട് ഏരിയയിലെ 275 ബിഗ ഭൂമി( 69 ഏക്കര്‍) സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ബിക്കാനീര്‍ ഭൂമി ഇടപാടിന് വ്യാജ ആധാരം ഉപയോഗിച്ചെന്ന് തഹസില്‍ദാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 2015ലാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..