India

പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ വിംഗ് കമാൻഡർ അഭിനന്ദനെ ആശുപത്രിയിൽ സന്ദർശിച്ചു

ന്യൂഡൽഹി : ഇന്നലെ മാതൃ‌രാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദനെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ആശുപത്രിയിൽ സന്ദർശിച്ചു. ഡൽഹിയിലായിരുന്നു സന്ദർശനം.അഭിനന്ദനെ സന്ദർശിക്കാൻ പ്രതിരോധമന്ത്രിക്കൊപ്പം സേന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഇന്ത്യൻ അതിർത്തി കടന്നു വന്ന പാകിസ്ഥാന്റെ എഫ് 16 പോർവിമാനത്തെ ആക്രമിച്ച് തകർത്തതിനു ശേഷം ആയിരുന്നു അഭിനന്ദൻ പറത്തിയ മിഗ് വിമാനം പാക് അതിർത്തിയിൽ തകർന്നു വീണത്. പ്രദേശവാസികൾ പിടികൂടിയ അഭിനന്ദനെ പാക് സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അഭിനന്ദനെ വാഗ അതിർത്തിയിൽ വച്ച് ഇന്ത്യക്ക് കൈമാറിയത്.

അഭിനന്ദന്റെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അഭിനന്ദിച്ചിരുന്നു.

16K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close