India

ചന്ദ കൊച്ചാറിനെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് നിയമവിരുദ്ധമായി വായ്പ നല്‍കിയ കേസില്‍ പ്രതിചേര്‍ത്തവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതനുസരിച്ച് ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ധൂത് എന്നിവരോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസില്‍ ഹാജരാകാനാണ് അറിയിച്ചത്.

സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദാ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം നടക്കുന്നത്.

115 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close