ന്യൂഡൽഹി: പശ്ചിമ വ്യോമ കമാൻഡിന്റെ നിയുക്ത ചീഫായ കാർഗിൽ യുദ്ധവീരൻ എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ശ്രീനഗറിലെ സേനാനീക്കങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തും.
ജമ്മു കാശ്മീരിലെ രജൗറി മേഖലയിലെ സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ വ്യോമസേനയുടെ തയ്യാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തും.
ഇന്ത്യൻ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം ഏറ്റവും കൂടുതൽ സമയം പറത്തിയതിന്റെ റെക്കോർഡ് നമ്പ്യാരുടെ പേരിലാണ്. 2300ൽ അധികം മണിക്കൂറുകൾ കാർഗിൽ യുദ്ധവേളയിൽ അദ്ദേഹം മിറാഷ്-2000 നിയന്ത്രിച്ചിരുന്നു. യുദ്ധവേളയിൽ ആകെ 5100 മണിക്കൂറുകൾ അദ്ദേഹം വ്യോമനിയന്ത്രണം നടത്തിയിട്ടുണ്ട്.