India

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ടെര്‍മിനല്‍ 2 ഒഴിപ്പിച്ച് പരിശോധന നടത്തി.

ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് അടുത്ത പന്ത്രണ്ട് മണിക്കൂറിനകം ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന് അജ്ഞാത സന്ദേശം ലഭിച്ചത്. ഇതേതുടര്‍ന്ന് ആ ഭാഗത്തെ വിവിധ എയര്‍ലൈനുകളുടെ ഓഫീസുകള്‍ ഒഴിപ്പിച്ചു.

അതേസമയം, മുംബൈ വിമാനത്താവളം അറ്റകുറ്റപ്പണികളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ 2 റണ്‍വേകളും 11 മുതല്‍ 5 വരെയാണ് അടച്ചിടുന്നത്.

545 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close