ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച സംജോതാ എക്സ്പ്രസ് സര്‍വീസ് മാര്‍ച്ച് 3 ന് പുനരാരംഭിക്കും. സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞാഴ്ച എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തി വെച്ചിരുന്നു.
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ മടങ്ങി വരവോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനമെടുക്കുകയായിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് 3 ന് ആദ്യ സര്‍വീസ് ആരംഭിക്കും.
ആറ് സ്ലീപ്പര്‍ കോച്ചുകളാണ് സംജോതാ എക്സ്പ്രസിനുള്ളത്. 1976 ജൂലൈ 22 ലെ ഷിംലാ കരാറിന്റെ അടിസ്ഥാനത്തിലാണ് എക്സ്പ്രസിന്റെ സര്‍വീസ് ആരംഭിച്ചത്.