കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സംഘടിപ്പിച്ച ഫുട്ബോള്‍ ഫെസ്റ്റ്-2019 ല്‍ മംഗഫ് സെന്‍ട്രല്‍ ടീം ജേതാക്കളായി. ഫഹാഹീല്‍ സൂക്ക് സബ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കുവൈറ്റിന്റെ നാല് മേഖലകളില്‍ നിന്നുള്ള 80 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 32 ടീമുകളാണ് പങ്കെടുത്തത്. രാവിലെ 6:30 ന് ആരംഭിച്ച മത്സരങ്ങള്‍ കെഫാക്ക് സെക്രട്ടറി നജീബ് വിഎസ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ഹിക്മത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സൈജു ടികെ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫുട്ബോള്‍ ഫെസ്റ്റ് 2019 ന്റെ ജനറല്‍ കണ്‍വീനര്‍ ജ്യോതിഷ് പിജി ഉദ്ഘാടന ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, മേഖല പ്രസിഡന്റ് സജീവ് എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാര്‍, കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ കൈമാറി. മത്സരങ്ങള്‍ക്ക് ആസഫ് അലി, മുസ്തഫ, ശ്രീജിത്ത്, മനു, ബിജു എകെ, കെഎന്‍ സുരേഷ്, ബിജോയി, സന്തോഷ് രഘു, ജയകുമാര്‍ സഹദേവന്, ഗഫൂര്‍, റിക്സണ്, സ്റ്റാലിന് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.