ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി-എഐഎഡിഎംകെ സഖ്യം നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പ്രാദേശിക കക്ഷികൾ സഖ്യത്തിലേക്ക്. പുതിയ തമിഴകം എന്ന മറ്റൊരു പ്രാദേശിക പാർട്ടികൂടി സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു.
പുതിയ തമിഴകം പ്രസിഡന്റ് ഡോ കെ കൃഷ്ണസ്വാമിയാണ് സഖ്യവുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരീകരിച്ചത്. എൻഡിഎ സഖ്യം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി നാൽപ്പത് സീറ്റുകളിൽ മത്സരിക്കുമെന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ അഞ്ച് സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ് രാമദാസ് നയിക്കുന്ന മറ്റൊരു പ്രാദേശിക പാർട്ടിയായ പാട്ടാളി മക്കൾ കക്ഷി (പി എം കെ) യും എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു.