India

ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് ജയ്‌ഷെ മുഹമ്മദിന്റെ സ്ഥിരീകരണം: 35 മൃതദേഹങ്ങള്‍ മാറ്റിയെന്ന് ദൃക്‌സാക്ഷികള്‍

ന്യൂഡല്‍ഹി: ബലാക്കോട്ട് ഭീകരകേന്ദ്രത്തിലേയ്ക്ക് ഇന്ത്യനടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പരിശീലനകേന്ദ്രത്തില്‍ ഇന്ത്യ ബോംബിട്ടതായി ജയ്‌ഷെയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാനാ അമര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്തു വന്നു. അക്രമണത്തില്‍ ജയ്‌ഷെയുടെ ആസ്ഥാനം തകര്‍ന്നിട്ടില്ലെന്നും ശബ്ദരേഖയില്‍ അവകാശപ്പെടുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്ത് വിട്ടത്.

അതേസമയം, ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തില്‍ ബോംബാക്രമണം നടന്നതായും 35 ഓളം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നും ആംബുലന്‍സില്‍ പുറത്തേയ്ക്ക് കൊണ്ടുപോയെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രാദേശിക ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടത്.

ബോംബാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പ്രദേശം സൈന്യം വളഞ്ഞിരുന്നു. കനത്ത സുരക്ഷയിലായിരുന്നു പ്രദേശം. പോലീസ് ഉദ്യോഗസ്ഥരെപോലും അവര്‍ അകത്തേയ്ക്ക് കടത്തി വിട്ടില്ല. പോലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണ്‍ പോലും സൈന്യം പിടിച്ചുവെച്ചതായും ഇയാള്‍ വെളിപ്പെടുത്തി.

1K Shares
Back to top button
Close