India

ഭീകരാക്രമണ സാദ്ധ്യത; വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എയർപോർട്ടുകൾ, വ്യോമതാവളങ്ങൾ, ഹെലിപാഡുകൾ, ഏവിയേഷൻ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി സുരക്ഷാമാർഗരേഖ അവതരിപ്പിച്ചു. സന്ദർശക പാസുകൾ വിതരണം ചെയ്യുന്നത് തൽക്കാലം നിർത്തിവെക്കുക, യാത്രക്കാരുടെ പരിശോധന കർശനമാക്കുക, സ്വകാര്യ വിമാനങ്ങളുടെ പറക്കലിൽ നിയന്ത്രണം ഏർപ്പെടുത്തുക, ടെർമിനലുകൾക്ക് മുന്നിലെ പാർക്കിംഗ് നിയന്ത്രിക്കുക തുടങ്ങിയവ ഇരുപതിന സുരക്ഷാമാർഗരേഖയിൽ പെടുന്നു.

നേരത്തെ ബോംബ് സ്ഫോടനമുണ്ടാകുമെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് മുംബൈ രാജ്യാന്തരവിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിരുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close