ന്യൂഡല്‍ഹി: പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വെളിപ്പെടുത്തല്‍. അതേസമയം, പാക് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അറുപത് മണിക്കൂര്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയാലായിരുന്ന വിംഗ്് കമാന്‍ഡര്‍ അഭിനന്ദന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടൊണ് ഇന്ത്യയിലെത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു.
പിന്നീട് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വ്യോമസേന മേധാവി ബി.എസ് ധനോവയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.