ന്യൂഡൽഹി : പരിഹാസ്യമായ വാദവുമായ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് . അഭിനന്ദൻ പക്വതയുള്ള പൈലറ്റായി മാറിയത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് ഖുർഷിദ് ട്വിറ്ററിൽ കുറിച്ചു. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ ഖുർഷിദിന്റെ ട്വീറ്റിനെ പരിഹസിച്ച് ട്വിറ്ററാറ്റികൾ ശക്തമായി രംഗത്തെത്തി. അഭിനന്ദനെ വിമാനം പറത്താൻ പഠിപ്പിച്ച രാഹുൽജിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നെന്ന് പരിഹസിച്ച് നിരവധി പേർ മറുപടികൾ കൊടുത്തു.
യുപിഎ കാലത്ത് പക്വത ഉണ്ടാകാഞ്ഞത് രാഹുലിന് മാത്രമാണെന്നായിരുന്നു മറ്റൊരു മറുപടി. അഭിനന്ദൻ ജനിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണ് .അതിന്റെ അംഗീകാരം കൂടി വേണമെങ്കിൽ എടുത്തോളൂ എന്നും പരിഹാസമുയർന്നു. ഡിഗ്രി ജയിച്ചത് യുപിഎ കാലത്താണ് , ഒരു ജോലികിട്ടാൻ അത് കാരണമായി താങ്ക്സ് ടു സോണിയ ജി എന്നും മറുപടികൾ വരുന്നുണ്ട്.