India

ജെയ്ഷെ ബന്ധം സംശയിക്കുന്നയാൾ പറ്റ്നയിൽ പിടിയിൽ

പറ്റ്ന: പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ പറ്റ്നയിൽ നിന്നും പിടികൂടി. പ്രധാനമന്ത്രിയുടെ സങ്കല്പ് റാലിക്ക് തൊട്ട് മുൻപാണ് ഇയാൾ പിടിയിലായത്.

ജെയ്ഷെ മുഹമ്മദുമായി സജീവ ബന്ധം പുലർത്തുന്നയാളാണ് പിടിയിലായ റെയ്ഹാൻ എന്ന് പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്ന മറ്റൊരാൾ കൂടി പിടിയിലാകാനുണ്ടെന്നും അയാൾക്കായി അന്വേഷണം ഊർജ്ജിതമാണെന്നും ഡിജിപി ഗുപ്തേശ്വർ പാണ്ഡേ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾ പിടിയിലായത്. പുല്‍വാമ ആക്രമണവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close