ശക്തമായ നീക്കങ്ങളുമായി മോദി സർക്കാർ; ജമാ അത്തെ ഇസ്ലാമിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ ; ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടുമായി മോദി സർക്കാർ . ജമ്മു കശ്മീർ ജമാ അത്തെ ഇസ്ലാമിയുടെ ഒട്ടേറെ വസ്തു വകകൾ അധികൃതർ കണ്ടുകെട്ടി .സംസ്ഥാനത്തെ നേതാക്കളുടെയും,പ്രവർത്തകരുടെയും ,വീടുകളും ഓഫീസുകളും ഇതിൽ ഉൾപ്പെടുന്നു.നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.ഇതുകൂടാതെ ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ദേശവിരുദ്ധ പ്രവർത്തനത്തെ തുടർന്നാണ് ജമ്മു കശ്മീർ ജമ അത്തെ ഇസ്ലാമിയെ കേന്ദ്രസർക്കാർ നിരോധിച്ചത്.വിഘടനവാദികളുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്നുവെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നിയമം മൂലം അധികാരത്തിലെത്തിയ സർക്കാരിനെതിരെ പ്രവർത്തനം നടത്തി ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിൽ പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്നവർ ഇന്നും കശ്മീരിൽ ഉണ്ടെന്ന് പ്രസ്താവിച്ചിരുന്നു.പേര് പറഞ്ഞില്ലെങ്കിലും രാജ്നാഥ് ലക്ഷ്യമിട്ടത് ജമാ അത്തെ പോലെയുള്ള സംഘടകളെയും,വിഘടനവാദികളെയുമാണെന്ന് വ്യക്തമായിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..