യുവജനോത്സവത്തിന്റെ ഭാഗമായ നടന്ന കലോത്സവത്തിലെ ഗ്രൂപ്പ് ജേതാക്കളായി അപർണ്ണ മണിലാൽ, മറിയ സിറിയക്ക്,ഐശ്വര്യ ഷൈജിത് എന്നിവരെ തെരഞ്ഞെടുത്തു.പരിപാടിയിൽ സെൻററിൽ നടന്ന വിവിധ കായികമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.ചടങ്ങിൽ എയർ ഇന്ത്യ മാനേജർ രഞ്ജൻ ഡത്ത കെ.എസ്.സി പ്രസിഡൻറ് ബീരാൻകുട്ടി സെക്രട്ടറി ബിജിത് കുമാർ, വൈസ് പ്രസിഡണ്ട് ബാബു വടകര, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,യുവജനോത്സവത്തിലെ വിധികർത്താക്കൾ ,കെ.എസ്.സി വനിതാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കടുത്തു