കുവൈറ്റ് സിറ്റി : കുവൈറ്റില്‍ യോഗ ഹെല്‍ത്ത് പ്ലസ് എന്ന പേരില്‍ യോഗ പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ജീവിത ശൈലി രോഗങ്ങള്‍ യോഗയിലൂടെ എങ്ങനെ മാറ്റിയെടുക്കാമെന്നതിനെക്കുറിച്ച് മുഖ്യപ്രഭാഷണത്തില്‍ ഡോ. അഖില വിനോദ് വിശദീകരിച്ചു. സാല്‍മിയ നാഫോ ഹാളില്‍ നടന്ന യോഗ ഹെല്‍ത്ത് പ്ലസിന്റെ ഉദ്ഘാടനം ഡോ. അഖില വിനോദിനോടൊപ്പം നാഫോ പ്രസിഡന്റ് വിജയകൃഷ്ണന്, രാജീവ് മേനോന്, സുബ്ബരാമന്‍, ലക്ഷ്മിപ്രമോദ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66921251 ല്‍ ബന്ധപ്പെടാവുന്നതാണ്.