കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയറില്‍ ഹാലാ ഫെബ്രുവരി ആഘോഷം സംഘടിപ്പിച്ചു . സ്കൂളില്‍ നടന്ന പ്രത്യേക അസംബ്ലി നടത്തിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇസ്ലാമിക് പ്രാര്ത്തനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മാസ്റ്റര്‍ ഹുസൈനും മിസ് ദിഷയും അസംബ്ലിക്ക് നേതൃത്വം നല്കി . പരിപാടിയില്‍ കുവൈറ്റ് ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. കുവൈറ്റിലെ ദേശീയ-ലിബറേഷന്‍ ദിനങ്ങളുടെ പ്രത്യകത സംബന്ധിച്ച് മാസ്റ്റര്‍ വിഗ്നേഷ് പ്രസംഗം അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ സംഘടിപ്പിച്ച അറബിക് സംവാദവും ഉണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചാണ് പരിപാടി അവസാനിപ്പിച്ചത്.