കുവൈറ്റ് സിറ്റി : ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ ബ്രാഞ്ചിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനാണ് ബദര്‍ അല്‍ സമ വാഗ്ദാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി. ഓര്‍ത്തോപീഡിക്, പീടിയാട്രിക്സ് (ചൈല്‍ഡ് സ്പെഷ്യലിസ്റ്റ്), ഒഫ്താര്മോളജി, ഡെര്‍മറ്റോളജി & കോസ്മറ്റോളജി, ഇ എന്‍ ടി, ഡെന്റല്‍, ജനറല്‍ സര്‍ജറി തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളിലും മാര്‍ച്ച് മാസം മുഴുവന്‍ സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷന് സേവനം ലഭ്യമാണ്. കൂടാതെ ലാബ് പരിശോധനകള്‍ക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. എക്സ്റെ, സ്കാനിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ഡിസ്കൗണ്ടും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.