UAE

ഭരണാധികാരികൾക്കും ലോകനേതാക്കൾക്കും മാത്രമായി തുറന്നിരുന്ന അബുദാബി പ്രസിഡൻഷ്യൽ പാലസ് ഇനി മുതൽ സന്ദർശകർക്ക് മുന്നിലും തുറക്കും.

ഖസ്ർ അൽ വതൻ അഥവാ രാഷ്ട്രത്തിന്റെ കൊട്ടാരം എന്ന പേരിലായിരിക്കും ഇനി മുതൽ പാലസ് അറിയപ്പെടുക.അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അബുദാബി പ്രസിഡൻഷ്യൽ പാലസ് ഇനി മുതൽ  സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന്  അറിയിച്ചത്.  യു.എ.ഇയുടെ സാംസ്കാരിക വിനോദ സഞ്ചാര രംഗങ്ങളിൽ വലിയ കുതിച്ചുച്ചാട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിൻ പ്രകാരമാണിത്. മാർച്ച് 11 മുതൽ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കും. രാജ്യകൊട്ടാരങ്ങളുടെ നിർമ്മിതിയും ഘടനയുമെല്ലാം നേരിൽക്കണ്ട് അറിയുന്നതോടൊപ്പം യു.എ.ഇയുടെ ചരിത്രം അടയാളപ്പെടുത്തിയ മഹത്തായ ഒരു ലൈബ്രറിയും ഇതിൽ കാണാനുണ്ട്.ശില്പകലയുടെ മഹത്തരമായ കാഴ്ച്ചകളും പൂന്തോട്ടവുമെല്ലാം കൊട്ടാരത്തിലെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കും. 2015 ൽ ആണ് കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത്.  63 മാസമാണ് ഇതിന്റെ നിർമ്മിതിക്കായി   വേണ്ടിവന്നത്. അബുദാബിയിൽ എമിറേറ്റ്സ് പാലസിനോട് ചേർന്ന് കടൽക്കരയിൽ 150 ഹെക്ടറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്സ് പാലസിന്റെയും ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെയും നിർമ്മിതികളോട് സാമ്യതയുള്ള 16,17,18 നൂറ്റാണ്ടുകളിലെ മുഗൾ ശില്പകലാ രീതികളാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. യു.എ.ഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അബുദാബി കിരീടാവകാശി എന്നിവരുടെ ഔദ്യോഗിക കാര്യാലയമായി പ്രവർത്തിച്ച കൊട്ടാരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി ലോക നേതാക്കളാണ് സന്ദർശനം നടത്തിയിട്ടുള്ളത്.

1 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close