ഇത്തവണ കുവൈത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി റോജി ജോർജിനെ തേടിയാണ് ഭാഗ്യദേവതയെത്തിയത്. 24 കോടി രൂപയോളം ഒന്നാം സമ്മാനം. 12 വർഷത്തിലധികമായി കുവൈത്തിലെ ഹെയ്സകോ കൺസ്ട്രക്ഷൻ ഓയിൽ ആന്റ് ഗ്യാസ് കമ്പനിയിലെ പർച്ചേസിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് റോജി. ഭാര്യ എലിസബത്ത് വർഗീസ് കുവൈത്തിലെ ഇബ്ൻ സീന ആസ്പത്രിയിലെ സ്റ്റാഫ് നേഴ്സാണ്. ഡ്യൂട്ടി ഫ്രീയുടെ ഏഴ് നറുക്കിൽ ആറും ഇന്ത്യക്കാർക്കാണ്. അഞ്ചാം സമ്മാനം നേടിയത് ശ്രീലങ്കൻ സ്വദേശിയാണ്.