UAE

ഡൽഹി പബ്ലിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിൽ യു എ ഇ യിൽ ഒരു വിദ്യാഭ്യാസസ്ഥാപനം മാത്രമാണ് പ്രവർത്തിക്കുന്നത് .

ഡൽഹി ആസ്ഥാനമായ ഡൽഹി പബ്ലിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിൽ യു എ ഇ യിൽ ഒരു വിദ്യാഭ്യാസസ്ഥാപനം മാത്രമാണ് പ്രവർത്തിക്കുന്നത് എന്ന് സൊസൈറ്റി ചെയർമാൻ പത്മഭൂഷൺ വി കെ ഷുങ്ലു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ സംരംഭകരായ പെയ്സ് ഗ്രൂപ്പ്, ആർ കെ ഹോൾഡിങ്‌സ് എന്നിവരുമായി ചേർന്ന് അജ്മാനിൽ പ്രവർത്തിക്കുന്ന ഡൽഹി പ്രൈവറ്റ് സ്‌കൂളിന് മാത്രമാണ് നിലവിൽ ഡൽഹി പബ്ലിക് സ്‌കൂൾ സൊസൈറ്റിയുടെ അംഗീകാരം ഉള്ളത്. ഷാർജയിലും, ദുബായിലും സമാന പേരുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും, പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പെയ്സ് ഗ്രൂപ്പ് ചെയർമാൻ പി എ ഇബ്രാഹിം ഹാജി, ആർ കെ ഹോൾഡിങ്‌സ് ഡയറക്ടർ മഖ്‌സൂദ് അലി ഖാൻ എന്നിവരും സംബന്ധിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close