അപകടരഹിതമായ രീതിയിൽ, ട്രാഫിക് നിയമങ്ങൾ പാലിച്ച് സേവനം ചെയ്യുന്ന ഡ്രൈവർമാർക്ക് പാരിതോഷികവുമായി ദുബായ് ടാക്സി കോർപറേഷൻ. 53 ഡ്രൈവർമാരെയാണ് ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. മികവ് പരിഗണിച്ച് സ്വർണം, വെള്ളി, വെങ്കലം എന്നീ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക് യഥാക്രമം 5000, 4000, 3000 ദിർഹം വീതമാണ് സമ്മാനത്തുക ലഭിക്കുന്നത്, ഒപ്പം പ്രശംസാ പത്രവും. ഇത് കൂടാതെ നാട്ടിൽ നിന്നും സന്ദർശകവിസയിൽ ഭാര്യയെ ദുബായിൽ കൊണ്ടുവരാനുള്ള വിമാന ടിക്കറ്റും അനുവദിക്കും. കഴിഞ്ഞ 9 വർഷമായി ദുബായ് ടാക്സി കോർപ്പറേഷൻ ഇത്തരത്തിൽ ട്രാഫിക് സേഫ്റ്റി അവാർഡ് നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ ഫലമായി മുൻവർഷത്തെ അപേക്ഷിച്ച് 2018ൽ അപകടങ്ങളുടെ നിരക്കിൽ 7 ശതമാനം കുറവുണ്ടായതായി ദുബായ് ടാക്സി കോർപറേഷൻ സി ഈ ഓ ഡോ യൂസഫ് അൽ അലി പറഞ്ഞു.