UAE

അബുദാബിയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പെട്ടെന്നുള്ള ദിശ മാറ്റമാണെന്നു പോലീസ്.

അബുദാബിയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പെട്ടെന്നുള്ള ദിശ മാറ്റമാണെന്നു  പോലീസ് വ്യക്തമാക്കി .  പെട്ടെന്നുള്ള ദിശ മാറ്റം ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും, തങ്ങളുടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമായ എല്ലാ കാരണങ്ങളും ഒഴിവാക്കണമെന്നും പോലീസ് ആവശ്യപെട്ടു. ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാത്തവരെ തിരിച്ചറിയാനും ശിക്ഷിക്കുവാനും സ്മാർട്ട് സിസ്റ്റം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്ക് ആർട്ടിക്കിൾ 29 പ്രകാരം 1000 ദിര്‍ഹം പിഴയും 4  ബ്ലാക്ക്  പോയിൻറുകളും ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

3 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close