അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പീപ്പിൾസ് ഫോറം അബുദാബി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.അബുദാബിയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ സെമിനാറിൽ പങ്കെടുത്തു. കഴിഞ്ഞ 5 വർഷമായി ഭാരതത്തിലെ സ്ത്രീ സമൂഹത്തിലുണ്ടായ അഭിമാനകരമായ പുരോഗതികൾ സെമിനാറിൽ ചർച്ചയായി.മുത്തലാഖ് നിരോധനം, സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിലുള്ള ശിക്ഷ ഭേദഗതി ചെയ്തത്, പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനും വിദ്യാഭ്യാസത്തിനിനുമായി മോദി സർക്കാർ നടപ്പിലാക്കിയ വിവിധ നിക്ഷേപ പദ്ധിതികൾ, സ്ത്രീകളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപകരിച്ച ഉജ്ജ്വൽ യോജന, സ്വച്ഛ ഭാരത് തുടങ്ങി പദ്ധതികൾ, വിവിധ മന്ത്രാലയങ്ങളിലെയും വ്യോമ കര നാവിക സേനകളിലെയും സ്ത്രീ പ്രാധിനിധ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ.ഇ നാഷണൽ കൺവീനർ ഭൂപേദ്ര കുമാർ,യു.എ.ഇ നാഷണൽ കോർഡിനേറ്റർ ശില്പ നായർ, അബുദാബി ചാപ്റ്റർ കോർഡിനേറ്റർ രഘു കുമാർ,ജോയിന്റ് കോർഡിനേറ്റർ അജി വാസുദേവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.