ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ അബുദാബി മഫ്രഖ് വർക്കേഴ്സ് വില്ലേജിൽ നവചേതന ശിബിരം സംഘടിപ്പിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറലേറെ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദങ്ങളെ യോഗയുടെയും, വിവിധ ശ്വസന പ്രക്രിയകളിലൂടെയും എങ്ങനെ അതിജീവിക്കാമെന്നതിനെ കുറിച്ച് ക്ലാസുകളാണ് നവചേതന ശിബിരത്തിലൂടെ നടന്നത് .തങ്ങളിലുണ്ടായ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ തൊഴിലാളികൾ പങ്കുവെച്ചു .ഇത്തരം ശിബിരങ്ങൾ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി, ആർട്ട് ഓഫ് ലിവിങ്ങ് സന്നദ്ധ പ്രവർത്തകർ ലേബർ ക്യാമ്പുകളിൽ സ്ഥിരമായി നടത്തി വരുന്നുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ:0507533496.